Varthalokam

അഭിപ്രായം

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങളെ അറിയിക്കാന്‍.

ടൂറിസം

Home

കേരളം

ടൂറിസം വളരെ വേഗം വികസിച്ചുക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. പ്രകൃതിയെ അതിന്റെ എല്ലാ വശ്യ – സൗന്ദര്യ – മനോഹാരിതയോടും കൂടി അണിയിച്ചൊരുക്കപ്പെട്ട ദൈവത്തിന്റെ സ്വന്തം നാടായ കേരളവും ലോക സഞ്ചാര ഭൂപടത്തില്‍ മുന്നില്‍ തന്നെയാണ്. ഭൂമിയുടെ മുഴുവന്‍ പ്രകൃതി മനോഹാരിതയും കൈകുമ്പിളില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ടൂറിസത്തിന്റെ അനന്തസാധ്യതകളുള്ള ഇൗ നാട്ടിലെ കടലും, കായലും, കന്യാവനങ്ങളും, വെള്ളച്ചാട്ടവും, അണക്കെട്ടുകളും, പുഴയും, നദികളുമെല്ലാം ആസ്വദിക്കാനാഗ്രഹിക്കുന്നവര്‍ക്കായി ഇതാ വാര്‍ത്താലോകം ഒരുക്കുന്നു ടൂറിസം സ്‍പെഷ്യല്‍ ഫീച്ചര്‍ …

കാഷ്മീര്‍ – ഭൂമിയുടെ വസന്തം

അതെ, പ്രകൃതിയുടെ മുഴുവന്‍ വസന്തവും വിരിഞ്ഞു നില്‍ക്കുന്ന ഭൂമിയിലെ സ്വര്‍ഗമാണ് കാഷ്മീര്‍. പ്രകൃതിയുടെ മനോജ്ഞവും ആകര്‍ഷകവുമായ എല്ലാ വശ്യസൗന്ദര്യവും ഇവിടെ ചേര്‍ത്തുവെച്ചിരിക്കുന്നു. കാഷ്മീര്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിട്ടുള്ള ഏതൊരാള്‍ക്കും ഇത് നിഷേധിക്കാനാവില്ല. അതുകൊണ്ടാണ് അശാന്തിയുടെ വെടിയൊച്ചകള്‍ക്കിടയിലും സഞ്ചാരികള്‍ ഇവിടേക്കൊഴുകിയെത്തുന്നത്. തുടര്‍ന്നു വായിക്കുക »

വയനാട് – ടൂറിസ്‌റ്റുകളെ വിസ്‌മയിപ്പിക്കുന്ന നാട്

വയനാട് എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഈ വയല്‍ നാടിന്റെ ആകര്‍ഷകമായ ഹരിത ഭംഗിയും കാനനകാഴ്‌ചകളും, വന്യജീവി സങ്കേതങ്ങളും, ചരിത്ര സ്‌മാരകങ്ങളും, പൂക്കോട്ടുതടാകവും എല്ലാം മനസ്സിലേക്ക് ഒാടിയെത്തും. കോഴിക്കോട്ടു നിന്ന് വയനാട് ചുരം കയറിയാണ് യാത്രയെങ്കില്‍ അപൂര്‍വ ജന്തു – സസ്യ ജാലകങ്ങളെയും കണ്ടു് വിസ്‌മയാവഹമായ പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ടുള്ള സഞ്ചാരം തന്നെ മനസിന് കുളിേരകുന്നതാണ്. തുടര്‍ന്നു വായിക്കുക »

കടലുണ്ടി – ദേശാടനക്കിളികളുടെ പുണ്യ ഭൂമി

കടല്‍ കടന്നെത്തുന്ന ദേശാടനക്കിളികളുടെ പുണ്യഭൂമിയാണ് കടലുണ്ടി. കടലും പുഴയും കുന്നുകളും സംഗമിക്കുന്ന കടലുണ്ടിയില്‍ സഞ്ചാരികള്‍ മാത്രമല്ല നിരവധി പക്ഷി ഗവേഷകരും എത്താറുണ്ട്. മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ കടലോരം ചേര്‍ന്നു കിടക്കുന്ന തുരുത്തുകളുടെ കൂട്ടമായ ഈ ഗ്രാമം ജൈവ – സാംസ്കാരിക വൈവിധ്യങ്ങളാല്‍ സമ്പന്നമാണ്. ചാലിയാറും വടക്കുമ്പാട്, കടലുണ്ടിപ്പുഴകളും അതിരിടുന്ന കടലുണ്ടിയിലാണ് രാജ്യത്തെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ്. കണ്ടല്‍ക്കാടുകള്‍ സമൃദ്ധമായ പക്ഷികളുടെ ഈ പുണ്യഭൂമിയില്‍ വിരുന്നെത്തുന്നവരിലേറെയും വിദേശികളാണ്. തുടര്‍ന്നു വായിക്കുക »

കോവളം – സഞ്ചാരികളുടെ ഇഷ്ടതീരം

Kovalam Beach

കേരളത്തിലെത്തുന്ന ടൂറിസ്റ്റുകളുടെ ഇഷ്ടതീരമാണ് കോവളം. സംസ്ഥാനത്തെ മറ്റേതെല്ലാം വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാലും കോവളത്തെത്തിയില്ലെങ്കില്‍ ടൂറിസ്റ്റുകള്‍ക്ക് തൃപ്തിയാവില്ല. സഞ്ചാരം പൂര്‍ണമാകില്ല. അത്രയ്ക്കും വശ്യഭംഗിയുള്ള ബീച്ചാണ് കോവളം. ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിനു സ്ഥാനം നല്‍കിയ കോവളം ബീച്ച് വിദേശികള്‍ക്ക് എന്നും ഹരമായിരുന്നു. തുടര്‍ന്നു വായിക്കുക »

കോട്ടക്കുന്ന് – മലപ്പുറത്തിന്റെ മറൈന്‍ ഡ്രൈവ്

Kottakkunnu

മലപ്പുറത്തിന്റെ മറൈന്‍ ഡ്രൈവാണ് നഗരത്തിനു നടുവില്‍ പീഠം പോലെ ഉയര്‍ന്നു നില്‍ക്കുന്ന കോട്ടക്കുന്ന്. ചരിത്ര ഭൂമിയായ ഈ കുന്ന് എണ്ണൂറോളം വര്‍ഷം മുന്‍പ് പാറനമ്പിയുടെ അധീനതയിലായിരുന്നപ്പോള്‍ മുതല്‍ തന്ത്ര പ്രധാനമായ പ്രദേശമായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇവിടെ വലിയ കോട്ടയുണ്ടായിരുന്നു എന്നു ചരിത്രം. കോട്ടക്കുന്നിനു താഴ്‍വാരത്തായുള്ള കോട്ടപ്പടി, മൂന്നാംപടി തുടങ്ങിയവ ഈ കോട്ടയുടെ കവാടങ്ങളായിരുന്നു. പടത്താവളങ്ങളായി ഉപയോഗിച്ചിരുന്ന കോട്ടക്കുന്നില്‍ നിന്നും രക്ഷപ്പെടാന്‍ പ്രത്യേക തുരങ്കങ്ങളും ഉണ്ടായിരുന്നുവത്രെ. ബ്രിട്ടീഷുകാരുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വെടിവെപ്പു പരിശീലന കേന്ദ്രമായിരുന്നു കോട്ടക്കുന്ന്. പില്‍ക്കാലത്ത് മലബാര്‍ കലാപത്തിന്റെ നായകന്‍ വാരിയംകുന്നത്തു കുഞ്ഞഹമ്മദ് ഹാജി വെടിയേറ്റു വീണതും ഈ കോട്ടക്കുന്നിന്റെ ചരിവിലായിരുന്നു. തുടര്‍ന്നു വായിക്കുക »

കൊടികുത്തിമല – മലപ്പുറത്തിന്റെ ഊട്ടി

Kodikuthi

പ്രകൃതി കനിഞ്ഞരുളിയ ഒരു അപൂര്‍വ്വ സുന്ദര താവളമാണ് മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമല. സമുദ്ര നരപ്പില്‍ നിന്ന് 1500 അടി ഉയരമുള്ള മലമുകളില്‍ കുളിരേകുന്ന കാലാവസ്ഥയാണെപ്പോഴും. ഇവിടെ നിന്ന് പഞ്ഞിക്കെട്ടുകള്‍ പോലെയുള്ള വെള്ളി മേഘങ്ങള്‍ ചിന്നി നടക്കുന്ന ആകാശ നീലിമയിലേക്കും, പച്ചപുതപ്പണിഞ്ഞ താഴ്വരകളിലേക്കും അസ്തമയസൂര്യന്റെ പൊന്‍ശോഭപരത്തുന്ന പടിഞ്ഞാറന്‍ ചക്രവാളങ്ങളിലേക്കുമുള്ള കാഴ്ചകള്‍ അതിമനോഹരമാണ്. നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് മലമുകളിലെത്തുന്ന സഞ്ചാരികളുടെ ഹൃദയം ആദ്യം കവരുക തുടര്‍ന്നു വായിക്കുക »

മുന്നാര്‍ കിഴക്കിന്റെ കാഷ്മീര്‍

Munnar

കിഴക്കിന്റെ കാഷ്‍മീര്‍ എന്നു വിളിക്കപ്പെടുന്ന മൂന്നാര്‍ സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 6000 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. കണ്ണെത്താദൂരത്ത് പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളും മലനിരകളും കാട്ടരുവികളും കന്യാവനങ്ങളും ഏലക്കാടുകളും നിറഞ്ഞ മൂന്നാര്‍ ഏത് കാലാവസ്ഥയിലെത്തുന്ന സഞ്ചാരികളെയും ഘടാതാകര്‍ഷിക്കുന്ന തെന്നിന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്. കൊച്ചിയില്‍ നിന്നും 130 കിലോമീറ്റര്‍ ദൂരമുള്ള മൂന്നാറിലേക്ക് കോതമംഗലം വഴി പോകുകയാണെങ്കില്‍ പശ്ചിമഘട്ട മലനിരകളിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന റോഡിനിരുവശവുമുള്ള കാഴ്ചകള്‍ ഒരു നല്ല അനുഭവമായിരിക്കും. കൊടുംകാടിന്റെ നടുവിലൂടെ കടന്ന് തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും ഏലക്കാടുകളും താണ്ടി ചെങ്കുത്തായ മലനിരകളുടെ പാര്‍ശ്വഭാഗങ്ങളിലൂടെ കടന്നുപോകുമ്പോള്‍ തുടര്‍ന്നു വായിക്കുക »